
NH 66 നിർമാണത്തിൻ്റെ ഭാഗമായി നന്തി -കിഴൂർ റോഡ് അടക്കരുതെന്ന് ആവശ്യപ്പെട്ട് സർവ്വകക്ഷി ആക്ഷൻ കൗൺസിലിൽ ഭാരവാഹികൾ ജില്ലാ കലക്ടറുമായി ചർച്ച നടത്തി. പ്രശ്നത്തിൻ്റെ ഗൗരവം കലക്ടർ അംഗീകരിച്ചു. ജനങ്ങൾക്ക് ഏറെ ബുധിമുട്ടാവുന്ന പ്രസ്തുത നിർമാണത്തിൽ മാറ്റം വരുത്താൻ എൻ.എച്ച്.എ.ഐ യോട് നിർദ്ദേശിക്കുമെന്ന് കലക്ടർ ഉറപ്പ് നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ, കർമ്മസമിതി ചെയർമാൻ രാമകൃഷണൻ കിഴക്കയിൽ, കൺവീനർ വി.വി. സുരേഷ്, വൈസ് ചെയർമാൻ ചേന്നോത്ത് ഭാസ്കരൻ മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കർമസമിതിയുടെ നേതൃത്വത്തിൽ നിരവധി പ്രക്ഷോഭങ്ങളും അധികാരികളെ നേരിൽ കണ്ടുള്ള ഇടപെടലുകളും നടന്നു വരികയായിരുന്നു.