
നൂറ്റാണ്ട് മുമ്പ് കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ പൊതു ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച അക്കരമുണ്ട്യാടികുളം മുഖം മിനുക്കി ഉദ്ഘാടനത്തിനൊരുങ്ങി. നാട്ടുകാരനായ കൂവപ്പറ്റ രാമക്കുറുപ്പ് നിര്‍മിച്ച കുളം, നിലവിലെ ഉടമയായ വടക്കേ കോയകോട്ട് ഇന്ദിര അമ്മ ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടെയും അഭ്യര്‍ഥന മാനിച്ച് ഗ്രാമപഞ്ചായത്തിന് സൗജന്യമായി വിട്ടുനല്‍കുകയായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 29 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ച കുളത്തിന് ചുറ്റും പാര്‍ക്കും സജ്ജീകരിച്ചിട്ടുണ്ട്.കുളത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച (ഒക്ടോബര്‍ 17) ഉച്ചക്ക് മൂന്നിന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. കെ എം സച്ചിന്‍ദേവ് എംഎല്‍എ അധ്യക്ഷനാകും. വാര്‍ഡില്‍ ഗ്രാമപഞ്ചായത്ത് ഫണ്ട് വകയിരുത്തി പൂര്‍ത്തീകരിച്ച 39 പൊതുമരാമത്ത് പ്രവൃത്തികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.