മന്ത്രി എ കെ ശശീന്ദ്രൻ കക്കയം വനിതാ ബാരക്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു

1972 ൽ നടപ്പിലാക്കിയ കേന്ദ്ര വനം – വന്യജീവി നിയമം കാലഹരണപ്പെട്ടെന്നും കാലോചിത മാറ്റങ്ങൾ ഉണ്ടാവണമെന്നും വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കക്കയം ഫോറസ്റ്റ് സ്റ്റേഷനിൽ നിർമ്മിച്ച വനിതാ ബാരക്ക് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നതാണ് കേരളത്തിന്റെ ആവശ്യം. ഇതെല്ലാം ഉൾകൊള്ളുന്ന പുതിയ ഭേദഗതി സർക്കാർ സമർപ്പിച്ചു കഴിഞ്ഞു. മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കി സൗഹാർദപരമായി എല്ലാവരും സമാധാനത്തോടെ ജീവിക്കുന്ന അന്തരീക്ഷത്തിലേക്ക് കേരളം […]

Read More

പൂനൂർ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

വിദ്യാഭ്യാസ മേഖലയില്‍ 5000 കോടി രൂപയുടെ പശ്ചാത്തല വികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് പൊതു വിദ്യാഭ്യാസ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകായിരുന്നു മന്ത്രി. സംസ്ഥാനത്താകെ 45,000 ക്ലാസ് മുറികള്‍ ഡിജിറ്റലാക്കാനായി. സ്‌കൂളില്‍ ലിഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തി വിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റിയെടുക്കാനും സര്‍ക്കരിന് സാധിച്ചതായും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ഷിക പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് കെട്ടിടം […]

Read More

ഉദ്ഘാടനത്തിനൊരുങ്ങി അക്കരമുണ്ട്യാടി കുളം

നൂറ്റാണ്ട് മുമ്പ് കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ പൊതു ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച അക്കരമുണ്ട്യാടികുളം മുഖം മിനുക്കി ഉദ്ഘാടനത്തിനൊരുങ്ങി. നാട്ടുകാരനായ കൂവപ്പറ്റ രാമക്കുറുപ്പ് നിര്‍മിച്ച കുളം, നിലവിലെ ഉടമയായ വടക്കേ കോയകോട്ട് ഇന്ദിര അമ്മ ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടെയും അഭ്യര്‍ഥന മാനിച്ച് ഗ്രാമപഞ്ചായത്തിന് സൗജന്യമായി വിട്ടുനല്‍കുകയായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 29 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ച കുളത്തിന് ചുറ്റും പാര്‍ക്കും സജ്ജീകരിച്ചിട്ടുണ്ട്.കുളത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച (ഒക്ടോബര്‍ 17) ഉച്ചക്ക് മൂന്നിന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ […]

Read More

വൈവിധ്യമാര്‍ന്ന വികസന ആശയങ്ങളുമായി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

വൈവിധ്യമാര്‍ന്ന വികസന ആശയങ്ങള്‍ ചര്‍ച്ച ചെയ്ത് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. എല്ലാ വാര്‍ഡിലും കളിക്കളങ്ങള്‍ ഒരുക്കുക, വീടുകളില്‍ ഏകാന്തത അനുഭവിക്കുന്ന ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും രോഗികളെയും ചേര്‍ത്തുപിടിക്കുന്ന പദ്ധതികള്‍ നടപ്പാക്കുക, ഉന്നത വിദ്യാഭ്യാസം നേടുന്ന യുവാക്കള്‍ക്ക് കേരളത്തില്‍ തന്നെ തൊഴില്‍ ലഭ്യമാക്കുക, ഉപയോഗശൂന്യമായ കുളങ്ങള്‍ പുനരുജ്ജീവിപ്പിച്ച് നീന്തല്‍കുളമാക്കി മാറ്റുക, കൂടുതല്‍ ആളുകളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണ പരിശീലനം നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. നടുവണ്ണൂര്‍ ഗീന്‍പരയ്‌സ ഓഡിറ്റോറിയത്തില്‍ നടന്ന വികസന സദസ്സ് കെ […]

Read More

ലൈഫ് മിഷന്‍: ജില്ലയില്‍ 34,723 വീടുകള്‍ പൂര്‍ത്തിയായി

42,677 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയില്‍ വീട് അനുവദിച്ചത്.സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനില്‍ ജില്ലയില്‍ ഇതുവരെ വീട് അനുവദിച്ചത് 42,677 ഗുണഭോക്താക്കള്‍ക്ക്. ഇതില്‍ 34,723 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 8,032 വീടുകളുടെ നിര്‍മാണം പുരോഗതിയിലാണ്. ലൈഫ് പദ്ധതിയില്‍ ജില്ലയില്‍ ധനസഹായം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 522.67 കോടി രൂപയാണ് ഇതുവരെ ചെലവിട്ടത്.പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തീകരിക്കാത്ത വീടുകളുടെ പൂര്‍ത്തീകരണമാണ് ലക്ഷ്യമിട്ടിരുന്നത്. 6,641 ഗുണഭോക്താക്കളെ കണ്ടെത്തിയതില്‍ 6,484 വീടുകളും പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടത്തില്‍ കണ്ടെത്തിയ ഭൂമിയുള്ള ഭവനരഹിതരായ 5,219 […]

Read More

ബി ടെക്കുകാര്‍ക്ക് കെഫോണില്‍ അവസരം; ഒഴിവ്‌ ടെലികോം എക്‌സിക്യൂട്ടീവ് തസ്തികയില്‍

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡില്‍ (കെഫോണ്‍) ഡിസ്ട്രിക്ട്‌ ടെലികോം എക്സിക്യൂട്ടീവ് തസ്തികയില്‍ ജോലി നേടാന്‍ അവസരം. കെ ഫോണിന് വേണ്ടി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) ആണ് അപേക്ഷ ക്ഷണിച്ചത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സിഎംഡിയുടെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. മൂന്ന് ഒഴിവാണുള്ളത്. ഒരു വര്‍ഷമാണ് കരാര്‍ കാലാവധി. പ്രകടനം തൃപ്തികരമെങ്കില്‍ ഇത് മൂന്ന് വര്‍ഷം വരെ നീട്ടിയേക്കാമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് […]

Read More

രാജീവ് ചന്ദ്രശേഖറിനെതിരെ ഭൂമി തട്ടിപ്പ് ആരോപണം; കർണാടകയിൽ 500 കോടി രൂപയുടെ കെഐഎഡിബി ഭൂമി ക്രമക്കേടിൽ പങ്കെന്ന് പരാതി

500 കോടി രൂപയുടെ കെഐഎഡിബി ഭൂമി ക്രമക്കേടിൽ ബിജെപി കേരളാ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പങ്കെന്ന് റിപ്പോർട്ട്. സൗത്ത് ഫസ്റ്റ് ന്യൂസാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് പുറത്ത് വിട്ടത്. കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെന്‍റ് ബോർഡ് (കെഐഎഡിബി) രാജീവ് ചന്ദ്രശേഖറിന് ബന്ധമുള്ള ബിപിഎല്ലിന് ഭൂമി അനുവദിച്ചതിൽ വൻതോതിലുള്ള തിരിമറികൾ നടന്നതായും, ഇത് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ കെഎൻ ജഗദേഷ് കുമാർ കർണാടക സർക്കാരിന് അപ്പീൽ സമർപ്പിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.അജിത് ഗോപാൽ […]

Read More

വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിച്ച് ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

തിളക്കമാര്‍ന്ന വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വികസനസദസ്സ്. ഉള്ളിയേരി സമന്വയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെ എം സച്ചിന്‍ദേവ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ദീര്‍ഘവീക്ഷണത്തോടെയുള്ള വികസനം നാട്ടില്‍ ഉണ്ടാവണമെന്നും അതിന് രാഷ്ട്രീയം നോക്കാതെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും എംഎല്‍എ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങളുടെ അവതരണം, ഗ്രാമപഞ്ചായത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കല്‍, ചര്‍ച്ച എന്നിവ വികസന സദസ്സില്‍ നടന്നു. ഭക്ഷണശാലകളിലെ ശുചിത്വം സംബന്ധിച്ച് കൃത്യമായ […]

Read More

കോട്ടൂർ സ്മാർട്ട് കൃഷിഭവൻ മന്ത്രി പി പ്രസാദ് നാടിന് സമർപ്പിച്ചു

കർഷകരുടെ അഭിവൃദ്ധിയും സന്തോഷവും സമൂഹത്തിന്റെയും സർക്കാരിന്റെയും പൂർണ ഉത്തരവാദിത്തമാണെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. ഇത് മനസ്സിലാക്കിക്കൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും കോട്ടൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സ്മാർട്ട് കൃഷിഭവനായി ഉയർത്തിയതിൻ്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. കൃഷിഭവനുകൾ സ്മാർട്ടാകുന്നതിനൊപ്പം കർഷകരുടെ ആവശ്യങ്ങൾ കാലതാമസമില്ലാതെ നടപ്പിലാക്കാൻ ഉദ്യോഗസ്ഥർക്കാകണം. നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തി കർഷകരുടെ വരുമാന മാർഗ്ഗം വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം. കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഉദ്യോഗസ്ഥർ കൃഷിയിടങ്ങൾ സന്ദർശിക്കണമെന്നും മന്ത്രി പറഞ്ഞു.പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം […]

Read More

ബാലുശ്ശേരിയിൽ വമ്പന്‍ നിക്ഷേപ പദ്ധതിയുമായി യൂണിബൗണ്ട് കാറ്റലിസ്റ്റ്; എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മന്ത്രി പി രാജീവ്‌

ബാലുശ്ശേരിയില്‍ വമ്പന്‍ പദ്ധതികള്‍ക്കായി 870 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി യൂണിബൗണ്ട് കാറ്റലിസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്. പദ്ധതികളുടെ വിശദമായ റിപ്പോര്‍ട്ടും ഏകജാലക അനുമതിക്കുള്ള അപേക്ഷയും സര്‍ക്കാരിന് സമര്‍പ്പിച്ചതായി മന്ത്രി പി രാജീവ്.അമ്യൂസ്‌മെന്റ് പാര്‍ക്ക്, ദേശീയ സര്‍വ്വകലാശാലകളുടെ സ്‌പോര്‍ട്ട്‌സ് ഇന്റഗ്രേറ്റഡ് വിദ്യാഭ്യാസ പാര്‍ക്ക്, വെല്‍നസ് ഹബ്ബ് എന്നിവ ഉള്‍പ്പെടുന്ന പദ്ധതിയാണ് ബാലുശ്ശേരി കോട്ടൂര്‍ വില്ലേജിലെ 96 ഏക്കറിലായി വിഭാവനം ചെയ്യുന്നത്. പദ്ധതിക്കാവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം… കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ […]

Read More