
വൈവിധ്യമാര്‍ന്ന വികസന ആശയങ്ങള്‍ ചര്‍ച്ച ചെയ്ത് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. എല്ലാ വാര്‍ഡിലും കളിക്കളങ്ങള്‍ ഒരുക്കുക, വീടുകളില്‍ ഏകാന്തത അനുഭവിക്കുന്ന ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും രോഗികളെയും ചേര്‍ത്തുപിടിക്കുന്ന പദ്ധതികള്‍ നടപ്പാക്കുക, ഉന്നത വിദ്യാഭ്യാസം നേടുന്ന യുവാക്കള്‍ക്ക് കേരളത്തില്‍ തന്നെ തൊഴില്‍ ലഭ്യമാക്കുക, ഉപയോഗശൂന്യമായ കുളങ്ങള്‍ പുനരുജ്ജീവിപ്പിച്ച് നീന്തല്‍കുളമാക്കി മാറ്റുക, കൂടുതല്‍ ആളുകളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണ പരിശീലനം നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. നടുവണ്ണൂര്‍ ഗീന്‍പരയ്‌സ ഓഡിറ്റോറിയത്തില്‍ നടന്ന വികസന സദസ്സ് കെ എം സച്ചിന്‍ ദേവ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലും വികസന മാറ്റങ്ങള്‍ ദൃശ്യമാണെന്നും നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൈവരിച്ച നേട്ടങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങളുടെ അവതരണം, ഗ്രാമപഞ്ചായത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കല്‍, ചര്‍ച്ച എന്നിവ നടന്നു.ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സി.ഇ.ഒ മദന്‍ മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, വൈസ് പ്രസിഡന്റ് ടി എം ശശി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം നിഷ, സ്ഥിരം സമിതി അധ്യക്ഷരായ സി സുധീഷ്, ടി സി സുരേന്ദ്രന്‍ മാസ്റ്റര്‍, കെ കെ ഷൈമ, സെക്രട്ടറി എന്‍ സൂര്യജിത്ത്, അസി. സെക്രട്ടറി അഞ്ജന പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.