Kerala News Local News National News News World News

Mukesh Ambani| തുടർച്ചയായി അഞ്ചാംവർഷവും ശമ്പളം കൈപ്പറ്റാതെ ജോലി ചെയ്ത് മുകേഷ് അംബാനി

Mukesh Ambani| തുടർച്ചയായി അഞ്ചാംവർഷവും ശമ്പളം കൈപ്പറ്റാതെ ജോലി ചെയ്ത് മുകേഷ് അംബാനി

മുംബൈ: തുടർച്ചയായ അഞ്ചാം വർഷവും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തന്റെ ശമ്പളം കൈപ്പറ്റുന്നില്ല. രാജ്യത്തിന് തന്നെ മാതൃകയായി മാറുകയാണ് റിയലൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ഡി അംബാനി. രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, വ്യാവസായിക, ആരോഗ്യത്തിനാകെ വിനാശം വരുത്തിയ കോവിഡ്-19 പകർച്ചവ്യാധിയുടെ ഘട്ടത്തിലാണ് ശമ്പളം, അലവൻസുകൾ, ആനുകൂല്യങ്ങൾ, വിരമിക്കൽ ആനുകൂല്യങ്ങൾ, വർഷത്തിലെ ഏതെങ്കിലും കമ്മീഷനുകൾ എന്നിവയുൾപ്പെടുന്ന തന്റെ എല്ലാ വിധ പ്രതിഫലവും വേണ്ടെന്ന തീരുമാനത്തിലേക്ക് മുകേഷ് അംബാനി എത്തുന്നത്.

2020 മുതലാണ് ശമ്പളം സേവനരം​ഗത്തേക്ക് അദ്ദേഹം വിനിയോ​ഗിക്കാൻ തുടങ്ങിയത്. 2021-22 വർഷത്തിലും, 2022-23 വർഷത്തിലും, 2023-24 വർഷത്തിലും, ഇപ്പോൾ 2024-25 സാമ്പത്തിക വർഷവും അദ്ദേഹം തന്റെ മുഴുവൻ വേതനവും നിരസിച്ചു. കോർപറേറ്റ് മേഖലയിൽ തന്നെ ഉദാത്ത ഉദാഹരണമായി അംബാനി മാറിയിരിക്കുകയാണ്.

കമ്പനിയുടെ വരുമാനത്തിലും ലാഭത്തിലും വമ്പൻ വളർച്ചയുണ്ടായിട്ടും 2008-09 കാലഘട്ടം മുതൽ തന്നെ അദ്ദേഹം തന്റെ പ്രതിഫലം 15 കോടി രൂപയായി പരിമിതപ്പെടുത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തന്റെ സ്ഥാനത്തിന് റിലയൻസിൽ നിന്ന് അലവൻസുകളോ, ആനുകൂല്യങ്ങളോ, വിരമിക്കൽ ആനുകൂല്യങ്ങളോ, കമ്മീഷനോ, സ്റ്റോക്ക് ഓപ്ഷനുകളോ ഒന്നും തന്നെ അംബാനിക്ക് ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *