Kerala News News

പുതിയ ബസുകള്‍ വരുമെന്ന് പറഞ്ഞു, വന്നു; പ്രകാശ് ബോഡിയില്‍ കളര്‍ഫുള്ളായി KSRTC ലിങ്ക് ബസുകള്‍

എസ്ആര്‍ടിസിയിലേക്ക് പുതിയ ബസുകളുടെ ഒഴുക്ക് വീണ്ടും തുടരുകയാണ്. ആദ്യമെത്തിയ ടാറ്റയുടെ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ് മോഡലുകളും സീറ്റര്‍ കം സ്ലീപ്പര്‍ ഹൈബ്രിഡ് ബസുകള്‍ക്കും ശേഷം ഷോട്ട് ഡിസ്റ്റന്‍സ് ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസുകള്‍ കൂടി എത്തിയിരിക്കുകയാണ്. കെഎസ്ആര്‍ടിസി ബസുകളുടെ പരമ്പരാഗത നിറത്തില്‍ നിന്ന് വ്യത്യസ്തമായി പുതുമയുള്ള നിറത്തിലാണ് ഈ ലിങ്ക് ബസുകളും ഒരുക്കിയിരിക്കുന്നത്.

3.8 ലിറ്റര്‍ എച്ച് സീരീസ് നാല് സിലണ്ടര്‍ ടര്‍ബോ ഡിഐ എന്‍ജിനാണ് ഈ ബസിന് കരുത്തേകുന്നത്. 150 പിഎസ് പവറും 450 എന്‍എം ടോര്‍ക്കുമാണ് ഇതിലെ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന പവര്‍. ആറ് സ്പീഡ് ഓവര്‍ ഡ്രൈവ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുക. കേബിള്‍ ഷിഫ്റ്റ് സംവിധാനത്തിനൊപ്പം എയര്‍ അസിസ്റ്റ് ക്ലെച്ചാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. 3×2 ലേഔട്ടില്‍ 50 മുതല്‍ 55 സീറ്റുകള്‍ വരെ ഈ ഷാസിയില്‍ ഒരുങ്ങുന്ന ബസില്‍ നല്‍കാം.

സ്ലീപ്പറും മിനി ബസുകളും ഉള്‍പ്പെടെ 100 പുതിയ ബസുകളാണ് കെഎസ്ആര്‍ടിസി ഇറക്കുന്നത്. പുതുതായി എത്തുന്ന ബസുകള്‍ ഓഗസ്റ്റ് 22 മുതല്‍ 24 വരെ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. ഈ വാഹനപ്രദര്‍ശനത്തില്‍ പ്രമുഖ വാഹനനിര്‍മാണ കമ്പനികളെല്ലാം പങ്കെടുക്കും. ത്രിവര്‍ണപതാകയുടെ നിറവും കഥകളിയുടെ ഗ്രാഫിക്‌സുമൊക്കെയുള്ള കെഎസ്ആര്‍ടിസിയുടെ പുതിയ ബസുകളും പ്രദര്‍ശനത്തിനുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *