Local News

പൂനൂർ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

വിദ്യാഭ്യാസ മേഖലയില്‍ 5000 കോടി രൂപയുടെ പശ്ചാത്തല വികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് പൊതു വിദ്യാഭ്യാസ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകായിരുന്നു മന്ത്രി. സംസ്ഥാനത്താകെ 45,000 ക്ലാസ് മുറികള്‍ ഡിജിറ്റലാക്കാനായി. സ്‌കൂളില്‍ ലിഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തി വിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റിയെടുക്കാനും സര്‍ക്കരിന് സാധിച്ചതായും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ഷിക പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്. മൂന്ന് ക്ലാസ് മുറികളും ടോയ്‌ലറ്റ് സൗകര്യവും ഇതിലുണ്ട്.ചടങ്ങില്‍ കെ എം സച്ചിന്‍ ദേവ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍, വൈസ് പ്രസിഡന്റ് നിജില്‍ രാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി സാജിത, മെമ്പര്‍മാരായ കെ കെ അബ്ദുള്ള മാസ്റ്റര്‍, ആനിസ ചക്കിട്ടകണ്ടി, ഖൈറുന്നിസ റഹീം, പിടിഎ പ്രസിഡന്റ് എന്‍ അജിത്ത് കുമാര്‍, പ്രിന്‍സിപ്പാള്‍ ഇ എസ് സിന്ധു, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി എം ഷാനിത്ത്, അധ്യാപകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *